Narendra Modi | കർഷക ക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ള മോദി സർക്കാരിന്റെ പ്രഖ്യാപനം ഉടൻ വരുന്നു

2018-12-28 41

കർഷക ക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനം ഉടൻ വരുന്നു. ഇതിനായി നരേന്ദ്രമോദിയുടെ വസതിയിൽ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂടിക്കാഴ്ച നടന്നു. കാർഷിക കടം എഴുതിത്തള്ളൽ ,ഉല്പന്നങ്ങൾക്ക് ന്യായവില നിശ്ചയിക്കൽ തുടങ്ങിയ കർഷകർക്ക് ഗുണം ചെയ്യുന്ന വിധത്തിലുള്ള വൻ പ്രഖ്യാപനമാണ് ഉടൻ വരുന്നത് എന്നാണ് സൂചനകൾ.പാർലമെൻറ് സമ്മേളനം അവസാനിക്കുന്നതിനു മുൻപ് വിഷയം പാർലമെൻറിൽ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

Videos similaires